Featured image
Nov 14, 2023 • 4 min read

ഈ പ്രവാസികളിൽ ഒരുവൻ

ഏല്യാസ് എന്ന ഗ്രാമീണയുവാവിന്റെ ജീവിതപാതയാണ് ഈ നോവലിന്റെ വിഷയം .ഏലീയാസിന്റെ ദുഃഖങ്ങളുടെയും നിരാശയുടെയും സ്നേഹങ്ങളുടെയും പാപങ്ങളുടെയും അന്വേഷണങ്ങളുടെയും ചരിത്രം ഡോക്ടർ വർഗീസ് മൂലൻ ആഖ്യാന വേഗതയോടെയും വിവരണ വൈദഗ്ധ്യത്തോടെയുമാണ് അവതരിപ്പിക്കുന്നത് . ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും ചക്രവാഹങ്ങളെ അദ്ദേഹം തന്റെ കഥയ്ക്ക് വിപുലമായ പിൻ തിരശ്ശീലയായി വരച്ചു ചേർക്കുന്നു മനുഷ്യഗന്ധിയായ ഈ കഥ വായിച്ചു തീരുമ്പോൾ ജീവിതം എന്ന പ്രതിഭാസത്തിന്റെ ബൃഹത്തായ ക്യാൻവാസിലൂടെ പ്രയാണം ചെയ്ത സംതൃപ്തി വായനക്കാരനിലുളവാക്കുന്നു . 1978-81 ൽ ഞാൻ അലിഗണ്ഡിൽ ജോലി ചെയ്തിരുന്ന കമ്പനി ലെയ്ത്ത് ജോലിക്കാരൻ ആയിരുന്ന ഉത്തർപ്രദേശകാരനായിരുന്ന യുവാവ് കൊല്ലപ്പെട്ട മൂന്നാം ദിവസം ഉയർത്തു വന്നവനാണ് എന്ന അറിവ് ആദ്യം ഞെട്ടലോടെയാണ് ഞാൻ കേട്ടത് . അതുകൊണ്ടുതന്നെ ആ യുവാവുമായി അടുത്ത സ്നേഹബന്ധം പുലർത്തി മൂന്നുമാസ കാലം കൊണ്ട് കാര്യങ്ങൾ ഞാൻ വിശദമായി ചോദിച്ചറിഞ്ഞു . അന്യ ജാതിയിലെ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പ്രണയിനിയുടെ സഹോദരന്മാരാൽ തല്ലി കൊല്ലപ്പെട്ടപ്പോൾ അവൻ കടന്നു പോയ മരണാനന്തര അവസ്ഥകളെ ഹൃദയാവർജ്ജകമായി എനിക്ക് വിവരിച്ച് തരുന്നതിനിടയിൽ പലപ്പോഴും അവന്റെ സമനിലയും വിട്ടു കരയുകയും ചെയ്യുന്നത് എന്റെ വലിയൊരു അനുഭവമായിരുന്നു . ഭൗതിക ലോകത്തിന് അപരിചിതമായ ഈ മരണാനന്തര അനുഭവങ്ങൾ ലോകത്തെ അറിയിക്കുക എന്നത് എന്റെ ഒരു കടമയായി തോന്നി .അതുകൊണ്ട് ആ യുവാവ് മരിച്ച് മൂന്നാം ദിവസം ഉയർത്തു വന്നതിനുശേഷം മുൻ സ്വപ്നങ്ങളെ എല്ലാം ഒഴിവാക്കി പ്രണയിനിയെ തന്നെ വിവാഹം ചെയ്തു ചമ്പൽ നദിയിൽ ഒരു കടത്ത് തോണിക്കാരൻ ആയി ജീവിച്ച യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി രചിച്ചതാണ് ഈ നോവൽ